02:53am 10 November 2026
NEWS
പിണറായി വിജയന്റെ ഡിന്നർ നയതന്ത്രവും പാളി
27/04/2025  11:22 AM IST
nila
പിണറായി വിജയന്റെ ഡിന്നർ നയതന്ത്രവും പാളി

അത്താഴ വിരുന്നിനുള്ള മുഖ്യമന്ത്രി പിണറായി വിജയന്റെ ക്ഷണം നിരസിച്ച് ​ഗവർണർമാർ.  കേരള-ബംഗാൾ- ഗോവ ഗവർണർമാരെയാണ് മുഖ്യമന്ത്രി പിണറായി വിജയൻ ഡിന്നറിന് ക്ഷണിച്ചിരുന്നത്. എന്നാൽ, പങ്കെടുക്കാൻ കഴിയില്ലെന്ന് മൂന്നുപേരും അറിയിക്കുകയായിരുന്നു. ഇന്ന് ക്ലിഫ് ഹൗസിൽ സംഘടിപ്പിക്കുന്ന അത്താഴ വിരുന്നിൽ പങ്കെടുക്കാനായിരുന്നു പിണറായി വിജയൻ മൂന്നു ​ഗവർണർമാരെയും ക്ഷണിച്ചിരുന്നത്. 

കേരള-ബംഗാൾ- ഗോവ ഗവർണർമാരാണ് പിണറായിയുടെ അത്താഴ വിരുന്നിൽ നിന്ന് പിന്മാറിയത്. ഒരാഴ്ച മുൻപാണ് മുഖ്യമന്ത്രിയെ ഇവർ  ബുദ്ധിമുട്ട് അറിയിച്ചത്. കേരള ഗവർണർ രാജേന്ദ്ര വിശ്വനാഥ് ആണ് ആദ്യം അസൗകര്യം അറിയിച്ചത്. മുഖ്യമന്ത്രിയുടെ മകൾക്കെതിരായ മാസപ്പടി കേസ് ഉൾപ്പെടെയുള്ള വിവാദങ്ങൾക്കിടെ ഡിന്നർ തെറ്റായ വ്യഖ്യാനങ്ങൾക്ക് ഇട നൽകുമെന്ന് ഗവർണർമാർ വിലയിരുത്തി എന്നാണ് സൂചന.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
KERALA
img